ആ​ല​ക്കോ​ട് ടൗ​ണ്‍ ഇ​രു​ട്ടി​ല്‍

01:16 AM Nov 17, 2018 | Deepika.com
ആ​ല​ക്കോ​ട്: തെ​രു​വു​വി​ള​ക്കു​ക​ള്‍ ക​ണ്ണ​ട​ച്ച​തോ​ടെ ആ​ല​ക്കോ​ട് ടൗ​ണ്‍ ഇ​രു​ട്ടി​ലാ​യി. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വി​ള​ക്കു​ക​ള്‍ മാ​റ്റി​സ്ഥാ​പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​ത്ത​തു വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പോ​കു​ന്ന​തോ​ടെ ടൗ​ണ്‍ ഇ​രു​ട്ടി​ലാ​കു​ക​യാ​ണ് ഇ​വി​ടെ രാ​ത്രി ബ​സ് ഇ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ര്‍ ത​പ്പിത്ത​ട​യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. കോ​ട്ട​യം, എ​റ​ണാ​കു​ളം ഭാ​ഗ​ത്തു നി​ന്നു നാ​ലോ​ളം ബ​സു​ക​ളാ​ണു പു​ല​ര്‍​ച്ചെ ഇ​തു​വ​ഴി ക​ട​ന്നു‌​പോ​കു​ന്ന​ത്.

ടൗ​ണ്‍ ഇ​രു​ട്ടി​ലാ​യ​തോ​ടെ മോ​ഷ്ടാ​ക്ക​ളു​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും ശ​ല്യ​വും കു​റ​വ​ല്ല. എ​ത്ര​യും പെ​ട്ടെ​ന്നു തെ​രു​വു​വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​പ്പി​ക്കാ​നു​ള്ള സം​വി​ധാ​നം അ​ധി​കൃ​ത​ര്‍ കൈ​ക്കൊ​ള്ളാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്താ​നാ​ണു വ്യാ​പാ​രി​ക​ളു​ടെ തീ​രു​മാ​നം.