കൂലിത്തർക്കം : കളമശേരി സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വിതരണം മുടങ്ങി

12:41 AM Nov 17, 2018 | Deepika.com
ക​ള​മ​ശേ​രി: ഇ​റ​ക്കു​കൂ​ലി​ത്ത​ർ​ക്ക​ത്തെത്തു​ട​ർ​ന്ന് സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം​ ചെ​യ്യാ​നാ​വാതെ ക​ള​മ​ശേ​രി സ​പ്ലൈ​കോ ഔട്ട്‌ലെറ്റ്. ഇ​ന്ന് ലേ​ബ​ർ ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന ട്രേ​ഡ് യൂ​ണി​യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ യോ​ഗ​ത്തി​ൽ ത​ർ​ക്കം തീ​രു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രും ഉ​പ​ഭോ​ക്താ​ക്ക​ളും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക​ള​മ​ശേ​രി മേ​ഖ​ല​യി​ൽ ഇ​റ​ക്കു​കൂ​ലി സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ക്കാ​ത്ത​തി​നാ​ൽ ഭ​ക്ഷ്യ​സാ​ധ​ങ്ങ​ൾ ഇ​റ​ക്കാ​ൻ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ ത​യാ​റാ​കാ​ത്ത​താ​ണ് പ്ര​ശ്ന​മാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ പ​ഴ​യ നി​ര​ക്കി​ൽ ന​ൽ​കി​യ തു​ക അ​നു​വ​ദി​ച്ചു കി​ട്ടാ​ത്ത​തി​നാ​ൽ ജീ​വ​ന​ക്കാ​രും നി​സ​ഹാ​യ​രാ​യി​രി​ക്കു​ക​യാ​ണ്.

ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ 500 രൂ​പ വി​ല മ​തി​ക്കു​ന്ന ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളാ​ണ് പ്ര​ള​യ ബാ​ധി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്. ഇ​തി​ൽ പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, അ​രി, പ​ഞ്ച​സാ​ര, ചാ​യ​പൊ​ടി തു​ട​ങ്ങി​യ ഏ​ഴി​ന​ങ്ങ​ളാ​ണ് ഉ​ള്ള​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം അ​നു​സ​രി​ച്ചാ​ണ് കി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. കൂ​ലി​ത്ത​ർ​ക്കം കാ​ര​ണം മാ​സം അ​വ​സാ​നി​ക്കാ​റാ​യി​ട്ടും കി​റ്റു​ക​ൾ​ക്കു വേ​ണ്ട സാ​ധ​ന​ങ്ങ​ൾ ക​ള​മ​ശേ​രി​യി​ൽ എ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

പ്ര​ള​യ​ശേ​ഷം വ​ന്ന ച​ര​ക്ക് ഇ​റ​ക്കാ​ൻ 1,700 രൂ​പ അ​ധി​കം ചെ​ല​വ് വ​ന്നി​രു​ന്നു. ഈ ​തു​ക ഇ​തു​വ​രെ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ഒ​ന്നും ചെ​യ്യാ​നാ​കു​ന്നു​മി​ല്ല.