ഒ​രു വ​ർ​ഷ​ത്തി​നകം പാ​ലാ​രി​വ​ട്ട​ത്ത് വൈ​ദ്യു​തി ഭ​വ​ൻ: പി.​ടി തോ​മ​സ്

12:41 AM Nov 17, 2018 | Deepika.com
കൊ​ച്ചി: ഒ​രു വ​ർ​ഷത്തിനുള്ളിൽ പാലാരിവട്ടത്ത് കെഎ​സ്ഇ​ബി​യു​ടെ വൈ​ദ്യു​തി ഭ​വ​ൻ നിർ മാണം പൂ​ർ​ത്തി​യാകുമെന്നും ഇതി നായി മൂ​ന്നു കോ​ടി​രൂ​പ അ​നു​വ​ദി​ച്ചെന്നും പി.ടി​. തോ​മ​സ് എം​എ​ൽ​എ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പാ​ലാ​രി​വ​ട്ടം ഉ​ൾ​പ്പെ​ടെ ര​ണ്ടു സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളും കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളും ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഡി​സ്ട്രി​ബ്യൂ​ഷ​ൻ സെ​ൻ​ട്ര​ൽ ഓ​ഫീ​സും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നി​ർ​ദി​ഷ്ട വൈ​ദ്യു​തി ഭ​വ​ൻ. ക​ലൂ​ർ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നും സ്വ​ന്ത​മാ​യി കെ​ട്ടി​ടം പ​ണി​യാ​നു​ള്ള ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ക​ലൂ​ർ സ​ബ്സ്റ്റേ​ഷ​ൻ സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ ക​ഐ​സ്ഇ​ബി​യു​ടെ സ്വ​ന്തം സ്ഥ​ലം മു​ഴു​വ​ൻ പോ​ക്കു​വ​ര​വ് ന​ട​ത്തി ക​രം അ​ട​ച്ച് തീ​ർ​ത്ത് ജോ​ലി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ കെഎ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ എം​എ​ൽ​എ നി​ർദേശം നല്കി.

ക​ലൂ​ർ സ​ബ്സ്റ്റേ​ഷ​നി​ൽനി​ന്നു തു​തി​യൂ​ർ വ​രെ 220 കെ​വി ഭൂ​ഗ​ർ​ഭ കേ​ബി​ൾ ഇ​ടു​ന്ന പ്ര​വ​ർ​ത്തി​ക​ളും യോ​ഗം ച​ർ​ച്ച​ചെ​യ്തു. ക​ലൂ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത് ക​ള​മ​ശ്ശേ​രി സ​ബ് സ്റ്റേ​ഷ​നി​ൽനി​ന്നു ര​ണ്ട് 110 കെ​വി ഫീ​ഡ​റു​ക​ളി​ൽ വ​ഴി​യാ​ണ്.

നി​ല​വി​ൽ ഈ ​ഫീ​ഡ​റു​ക​ളി​ൽ നി​ന്നാ​ണ് ഇ​ട​പ്പ​ള്ളി സ്റ്റേ​ഷ​നി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തു​ന്ന​ത്. ലൈ​നു​ക​ൾ പ​ര​മാ​വ​ധി ശേ​ഷി​യി​ൽ എ​ത്തി​യ​തു​കൊ​ണ്ട് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്പോ​ൾ എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ചേ​രാ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത്, ക​ള​മശേ​രി മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും വൈ​ദ്യു​തി മു​ട​ങ്ങും. ക​ലൂ​ർ, എ​റ​ണാ​കു​ളം നോ​ർ​ത്ത് ഇ​ട​പ്പ​ള്ളി സ​ബ് സ്റ്റേ​ഷ​നു​ക​ളി​ൽ ലോ​ഡ്ഷെ​ഡിം​ഗ് വേ​ണ്ടി വ​രും. ഈ ​ര​ണ്ടു ഫീ​ഡ​റു​ക​ളി​ൽ ഒ​ന്നി​ൽ​പോ​ലും ത​ട​സ​മു​ണ്ടാ​യാ​ൽ കൊ​ച്ചി മെ​ട്രോ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടാനിടയാകും.