പ്ര​ള​യ ബാ​ധി​ത​ർ​ക്കാ​യി എ​ത്തി​ച്ച റ​വ ‌‌‌‌‌സ​പ്ലൈ​കോ വി​റ്റ​ഴി​ച്ചു ; വിജിലൻസ് അന്വേഷണം തുടങ്ങി

12:41 AM Nov 17, 2018 | Deepika.com
മ​ട്ടാ​ഞ്ചേ​രി: പ്ര​ള​യ ബാ​ധി​ത​ർ​ക്കാ​യി വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വ​ഴി എ​ത്തി​ച്ച റ​വ സ​പ്ലൈ​കോ ഒൗ​ട്ട് ലെ​റ്റ് വ​ഴി വി​റ്റ​താ​യി പ​രാ​തി. ക​രു​വേ​ലി​പ്പ​ടി​യി​ലെ സ​പ്ളൈ​കോ​യു​ടെ സം​ഭ​ര​ണ ശാ​ല​യി​ൽ എ​ത്തി​ച്ച റ​വ​യാ​ണ് അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ സപ്ലൈകോ​യു​ടെ ഗാ​ന്ധി​ന​ഗ​റി​ലും പ​ന​ന്പി​ള്ളി​ന​ഗ​റി​ലു​മു​ള്ള ര​ണ്ട് ഒൗ​ട്ട് ലെ​റ്റു​ക​ളി​ൽ എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നത്. സ​പ്ലൈ​കോ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ആ​യി​ര​ത്തോ​ളം കി​ലോ റ​വ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​രു​വേ​ലി​പ്പ​ടി ഗോ​ഡൗ​ണി​ൽനി​ന്ന് ഒൗ​ട്ട് ലെ​റ്റു​ക​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച​ത്. ഒ​രു കി​ലോ നാ​ല്പ​ത് രൂ​പ നി​ര​ക്കി​ൽ ബി​ല്ലി​ല്ലാ​ത​യാ​ണ​ത്രേ ഒൗ​ട്ട് ലെ​റ്റ് വ​ഴി വി​റ്റ​ഴി​ച്ച​ത്.

ദു​രി​താ​ശ്വാ​സ​ത്തി​നാ​യി എ​ത്തി​ച്ച ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശം ക​ണ​ക്കു​ണ്ടാ​കി​ല്ല. ഇ​ത് മു​ത​ലെ​ടു​ത്താ​ണ​ത്രേ വി​ല്പ​ന ന​ട​ത്തി​യ​ത്. ബി​ല്ല് ന​ൽ​കാ​തെ വി​റ്റ​ത് വ​ഴി സ​പപ്ലൈ​കോ​യി​ലും ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ണ്ടാ​കി​ല്ല. വി​ല്പ​ന ന​ട​ത്തി​ക്കി​ട്ടു​ന്ന പ​ണം പ​ങ്കി​ട്ടെ​ടു​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു ചു​മ​ത​ല​യു​ള്ള​വ​രു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ള്ള​ത്. മാ​ത്ര​മ​ല്ല റ​വ പോ​ലെ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ വ​ച്ചാ​ൽ മോ​ശ​മാ​കു​മെ​ന്നി​രി​ക്കേ ഒൗ​ട്ട് ലെ​റ്റ് വ​ഴി വി​റ്റ​ത് ഭ​ക്ഷ്യ യോ​ഗ്യ​മ​ല്ലാ​ത്ത റ​വ​യാ​ണെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

സ​പ്ലൈ​കോ​യി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യാ​തെ​യാ​ണ് ഇ​ത്ത​രം ക​ള്ള​ക്ക​ളി​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ഇ​ത് സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നേ​ര​ത്തേ ഇ​തേ ഗോ​ഡൗ​ണി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ന​ൽ​കു​ന്ന​തി​നാ​യി എ​ത്തി​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങ് ചീ​ഞ്ഞ് മോ​ശ​മാ​യ സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി.

ഇ​ന്ന​ലെ ക​രു​വേ​ലി​പ്പ​ടി ക​ല്ല് ഗോ​ഡൗ​ണി​ൽ എ​ത്തി​യ വി​ജി​ല​ൻ​സ് സം​ഘം ഇ​ത് സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. അ​തേ​സ​മ​യം ദു​രി​തബാ​ധി​ത​ർ​ക്ക് കി​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​പ്ലൈ​കോ​യു​ടെ അ​നു​മ​തി​യോ​ടെ വാ​ങ്ങി​യ​താ​ണ് റ​വ​യെ​ന്ന് ക​ല്ല് ഗോ​ഡൗ​ണി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ശ​ശീ​ന്ദ്ര​ബാ​ബു പ​റ​ഞ്ഞു.

പി​ന്നീ​ട് മ​റ്റ് സാ​ധ​ന​ങ്ങ​ൾ എ​ത്തി​യ​തി​നെത്തു​ട​ർ​ന്ന് റ​വ കി​റ്റി​ൽ കൊ​ടു​ക്കേ​ണ്ട​ന്ന് തീ​രു​മാ​നി​ച്ച​താ​യും ഈ ​റ​വ​യാ​ണ് ക​ഴി​ഞ്ഞ പ​തി​മൂ​ന്നി​ന് സ​പ്ലൈ​കോ ഒൗ​ട്ട് ലെ​റ്റു​ക​ളി​ലെ​ത്തി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഒ​ക്ടോ​ബ​ർ ഇ​രു​പ​ത്തി​യെ​ട്ടി​നാ​ണ് റ​വ ക​ല്ല് ഗോ​ഡൗ​ണി​ൽ എ​ത്തി​ച്ച​തെ​ന്നും ഇ​തി​നെ​ല്ലാം രേ​ഖ​ക​ളു​ണ്ടെ​ന്നും ഒൗ​ട്ട് ലെറ്റി​ൽ ബി​ല്ല് ന​ൽ​കാ​തെ റ​വ വി​റ്റ​താ​ണ് ഇ​പ്പോ​ഴ​ത്തെ പ​രാ​തി​ക്ക് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.