കൊച്ചി: കെപിസിസി ആയിരം വീട് പദ്ധതിയുടെ ഭാഗമായി കണ്ണമാലി ശ്രീരാമക്ഷേത്രത്തിന് സമീപം താമസിക്കുന്ന പീറ്റർ വാഴക്കൂട്ടത്തിലിനു നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം 19ന് നടക്കും. കായലിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന പീറ്ററിന്റെ ഒറ്റമുറി വീട് പ്രളയത്തിൽ തകർന്നിരുന്നു. ഭാര്യ വിൻസിയും മക്കളായ നിവിനും നിവ്യയും കാഴ്ചയെ ബാധിക്കുന്ന അപൂർവ ജനിതകരോഗം ബാധിച്ചവരാണ്. ഈ സാഹചര്യത്തിലാണ് ഇവർക്ക് പുതിയ വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്.
.
കെപിസിസി 1000 വീട് പദ്ധതിയിൽ ഉൾപ്പെടുത്തി ഓൾ ഇന്ത്യ പ്രഫഷണൽ കോണ്‍ഗ്രസ്(എഐപിസി) ജില്ലാ കമ്മിറ്റിയും വേൾഡ് മലയാളി കൗണ്‍സിൽ(ഡബ്ല്യുഎംസി) തിരുക്കൊച്ചി പ്രോവിൻസും സംയുക്തമായാണു വീട് നിർമിച്ചത്. രാവിലെ എട്ടിന് നടക്കുന്ന താക്കോൽദാന ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എഐപിസി വൈസ് പ്രസിഡന്റും ഡബ്ല്യുഎംസി പ്രൊവിൻസ് ചെയർമാനുമായ ഹെൻറി ഓസ്റ്റിൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.വി. തോമസ് എംപി മുഖ്യാതിഥിയായിരിക്കും.
ആയിരം വീട് പദ്ധതി: താക്കോൽദാനം 19ന്
12:41 AM Nov 17, 2018 | Deepika.com