ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം നാ​ളെ

12:40 AM Nov 17, 2018 | Deepika.com
കൊ​ച്ചി: പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​ള​യാ​ന​ന്ത​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​ന​വും ജി​ല്ലാ​ത​ല പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വും നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു പ​റ​വൂ​ർ വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ ന​ട​ക്കും.

വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ രേ​ഖ പ്ര​കാ​ശ​നം എ​സ്.​ ശ​ർമ എംഎ​ൽഎ​യും ഹെ​ൽ​ത്ത് കാ​ർ​ഡ് പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​ മു​ജീ​ബ് റ​ഹ്മാ​നും നി​ർ​വ​ഹി​ക്കും.