കാറ്റും മഴയും: കൊച്ചി മേഖലയിലും നാശം

12:40 AM Nov 17, 2018 | Deepika.com
കൊ​ച്ചി: ത​മി​ഴ്നാ​ട്ടി​ൽ ക​ന​ത്ത നാ​ശം വി​ത​ച്ച ഗ​ജ ചു​ഴ​ലി​ക്കാ​റ്റിന്‍റെ തുടർ ച്ചയാ യു ണ്ടായ ക​ന​ത്ത മ​ഴ​യും കാ​റ്റും കൊച്ചി മേഖലയിലും നാശമു ണ്ടാക്കി. ന​ഗ​ര​ത്തി​ലെ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി.

മ​ഴ​ക്കൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റ് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി. പ​ന​ന്പി​ള്ളി ന​ഗ​ർ, ലി​സി ജം​ഗ്ഷ​ൻ, തൈ​ക്കൂ​ടം, ചി​ല​വ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. കാ​റ്റി​ൽ വൈ​ദ്യു​തി ക​ന്പി​ക​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നാ​ൽ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്ക​പ്പെ​ട്ടു.

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചെ​റി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ മേ​ൽ​ക്കൂ​ര​ക​ളും മ​റ്റും കാ​റ്റി​ൽ പ​റ​ന്നു​പോ​യിട്ടുണ്ട്.
വൈ​റ്റി​ല​യി​ൽ ട്രാ​ൻ​സ്ഫോ​മ​റി​നു തീ​പി​ടി​ച്ചു. കൊ​ച്ചി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഇ​ന്ന​ലെ വൈ​കു​ന്നേ​രം രൂ​ക്ഷ​മാ​യി​രു​ന്നു.