മ​രങ്ങൾ വീ​ണു ഗ​താ​ഗ​തം നിലച്ചു

12:40 AM Nov 17, 2018 | Deepika.com
കി​ഴ​ക്ക​മ്പ​ലം: ഇന്നലെ ഉ​ച്ച​യ്ക്കുശേ​ഷം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും കി​ഴ​ക്ക​മ്പ​ലം, പ​ള്ളി​ക്ക​ര മേ​ഖ​ല​യി​ൽ മ​രങ്ങൾ വീ​ണു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ​ള്ളി​ക്ക​ര-കാ​ക്ക​നാ​ട് റോ​ഡി​ൽ പ​ള്ളി​ക്ക​രയ്ക്ക് ​സ​മീ​പം മ​രം വീ​ണു മ​ണി​ക്കൂ​റു​ക​ളോ​ളമാണു വാഹന യോട്ടം നിലച്ചത്. നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ചേ​ർ​ന്നു മ​രം വെ​ട്ടി​മാ​റ്റി​ ഭാ​ഗിക​മാ​യി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

പാ​ട​ത്തി​ക്ക​ര-ക​രി​മു​ക​ൾ റോ​ഡി​ൽ മൂ​ലേ​കു​ഴി ക​യ​റ്റ​ത്ത് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​തുവ​ഴി ക​ട​ന്നുവ​ന്ന ത​ടി​ലോ​റി​യി​ലു​ണ്ടാ​യി​രു​ന്നവർ അ​വ​രു​ടെ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​രം മു​റി​ച്ചുമാ​റ്റി ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. എ​ന്നാ​ൽ രാ​ത്രി വൈ​കി​യും വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ല്ല. പ​ള്ളി​ക്ക​ര താ​മ​ര​ക്കു​ഴി ക​നാ​ൽ ബ​ണ്ട് റോ​ഡി​ലും മ​രം വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെട്ടി​ട്ടു​ണ്ട്.

കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ൽ അ​മ്പുനാ​ട് റോ​ഡി​ലേ​ക്ക് മ​രം മ​റി​ഞ്ഞു വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.​ കി​ഴ​ക്ക​മ്പ​ലം ഊ​ര​ക്കാട് ഐ​യ​രം കു​ഴി​മ​ല​യി​ൽ മ​രം വീ​ണു മു​ല്ല​നു​മോ​ളം വേ​ലാ​യു​ധ​ന്‍റെ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.