എ​ള​ങ്കു​ന്ന​പ്പു​ഴ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : ഇരുമു​ന്ന​ണി​ക​ൾ​ക്കും വി​മ​ത​ശ​ല്യം

12:40 AM Nov 17, 2018 | Deepika.com
വൈ​പ്പി​ൻ: എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് 22-ാം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റു സ്ഥാ​നാ​ർ​ഥി​ക​ൾ മാ​റ്റു​ര​യ്ക്കും. യുഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും വി​മ​ത​ൻ​മാ​ർ രം​ഗ​ത്തു​ണ്ടാ​കും.
വി.കെ. സ​ന്പ​ത്ത്കു​മാ​ർ (സി​പി​എം), പി.എം. പ്ര​വീ​ണ്‍​കു​മാ​ർ (കേ​ര​ള കോ​ണ്‍-എം), ​എം.പി. വി​നോ​ദ് (ബി​ജെ​പി) എ​ന്നി​വ​രാ​ണ് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ര​തീ​ഷ് തി​രു​നി​ല​ത്ത്, ക​ഴി​ഞ്ഞ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​സ്ഥാ​നാ​ർ​ഥിയാ​യി​രു​ന്ന സു​നി​ൽ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് യു​ഡി​എ​ഫ് വി​മ​ത​ൻ​മാ​ർ. മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വും സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി​യം​ഗ​വും ആ​യി​രു​ന്ന വി.കെ. ശോ​ഭ​നാ​ണ് എ​ൽ​ഡി​എ​ഫ് വി​മ​ത​ൻ.