അയൽവാസികൾ തമ്മിലുള്ള തർക്കം; വീടിന്റെ ജനൽചില്ല് തകർത്തു
12:35 AM Nov 17, 2018 | Deepika.com
പോത്തൻകോട്: അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് വീടിന്റെ ജനൽ ചില്ല് അടിച്ച് തകർത്തതായി പരാതി. മഞ്ഞമല നടുതല വീട്ടിൽ ബേബിയുടെ വീടിന്റെ ജനൽ ചില്ലും, മുള്ളുവേലിയുമാണ് അയൽവാസി അടിച്ച് തകർത്തതായി പോത്തൻകോട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേ ഷണം ആരംഭിച്ചതായി പോത്തൻകോട് പോലീസ് പറഞ്ഞു.