+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്രത്തിന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്ത​ണം: സ​ഞ്ജീ​വ് കു​മാ​ർ ബ​ന്ദ്ലി​ഷ്

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ തൊ​ഴി​ലാ​ളി​ക​ളു​ടെ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നു ബാ​ങ്ക് യൂ​ണി​യ​നു​ക​ളു​ടെ ഐ​ക്യ​വേ​ദി ദേ​ശീ​
കേ​ന്ദ്രത്തിന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്ത​ണം: സ​ഞ്ജീ​വ് കു​മാ​ർ ബ​ന്ദ്ലി​ഷ്
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ തൊ​ഴി​ലാ​ളി​ക​ളു​ടെ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നു ബാ​ങ്ക് യൂ​ണി​യ​നു​ക​ളു​ടെ ഐ​ക്യ​വേ​ദി ദേ​ശീ​യ ക​ണ്‍​വീ​ന​ർ സ​ഞ്ജീ​വ് കു​മാ​ർ ബ​ന്ദ്ലി​ഷ്.

സ്റ്റേ​റ്റ് ബാ​ങ്ക്സ് സ്റ്റാ​ഫ് യൂ​ണി​യ​ന്‍റെ (കേ​ര​ള സ​ർ​ക്കി​ൾ) ഒ​ന്പ​താം ജ​ന​റ​ൽ കൗ​ണ്‍​സി​ൽ തി​രു​വ​ന​ന്ത​പു​രം ഗി​രി​ദീ​പം ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നും മു​ന്നി​ലേ​ക്ക് ന​യി​ക്കു​ന്ന തൊ​ഴി​ൽ ശ​ക്തി എ​ന്ന നി​ല​യി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് സ​ഞ്ജീ​വ് കു​മാ​ർ ബ​ന്ദ്ലി​ഷ് പ​റ​ഞ്ഞു.

സ​ർ​ക്കി​ൾ ജ​ന​റ​ൽ മാ​നേ​ജ​ർ എ. ​ഭു​വ​നേ​ശ്വ​രി, സ്റ്റേ​റ്റ് ബാ​ങ്ക്സ് സ്റ്റാ​ഫ് യൂ​ണി​യ​ൻ കേ​ര​ള സ​ർ​ക്കി​ൾ പ്ര​സി​ഡ​ന്‍റ് എ​സ്.​അ​ഖി​ൽ, എ​ച്ച്.​സി. ര​ജ​ത്ത്, പ്ര​ദീ​പ് കെ. ​ബൈ​ശ്യ, ജി.​കൃ​പാ​ക​ര​ൻ, എ​സ്.​രാ​ജേ​ഷ്, എ. ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.