+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​ക്ക​ൾ പോ​ലീ​സ് ജീ​പ്പി​ന്‍റെ ഗ്ലാ​സ്‌ ത​ക​ർ​ത്തു

നെ​ടു​മ​ങ്ങാ​ട് : മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​ക്ക​ൾ പോ​ലീ​സ് ജീ​പ്പി​ന്‍റെ ഗ്ലാ​സ്‌ ത​ക​ർ​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ലോ​ട് ന​ന്ദി​യോ​ട
മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​ക്ക​ൾ പോ​ലീ​സ്  ജീ​പ്പി​ന്‍റെ ഗ്ലാ​സ്‌ ത​ക​ർ​ത്തു
നെ​ടു​മ​ങ്ങാ​ട് : മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​ക്ക​ൾ പോ​ലീ​സ് ജീ​പ്പി​ന്‍റെ ഗ്ലാ​സ്‌ ത​ക​ർ​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പാ​ലോ​ട് ന​ന്ദി​യോ​ട് മി​ഥു​നം വീ​ട്ടി​ൽ മി​ഥു​ൻ ജെ.​കു​മാ​ർ(25 ), പാ​ലോ​ട് തെ​ന്നൂ​ർ പൊ​ട്ട​ൻ​ചി​റ ശ​ങ്ക​ര ഭ​വ​നി​ൽ വി​ഷ്ണു(23)​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം . ജീ​പ്പു​മാ​യി എ​ത്തി​യ ര​ണ്ട് പേ​ർ ചു​ള്ളി​മാ​നൂ​ർ ജം​ഗ്ഷ​നി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി. മ​ദ്യ​ല​ഹ​രി​യി​ൽ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

എ​ന്നാ​ൽ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്ന ശേ​ഷ​വും ബ​ഹ​ള​മു​ണ്ടാ​ക്കി​യ ഇ​വ​രെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​യി പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​ൻ സ​മ​യം ഇ​രു​വ​രും ചേ​ർ​ന്ന് ജീ​പ്പി​ന്‍റെ പു​റ​കി​ലെ ഗ്ലാ​സ് ച​വി​ട്ടി ഇ​ള​ക്കു​ക​യാ​യി​രു​ന്നു.

മ​ദ്യ​പി​ച്ചു ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നും പോ​ലീ​സ് ജീ​പ്പി​ന്‍റെ ഗ്ലാ​സ്‌ ത​ക​ർ​ത്ത​തി​നും ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ പാ​ലോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.