നെടുമങ്ങാട് : മദ്യലഹരിയിൽ യുവാക്കൾ പോലീസ് ജീപ്പിന്റെ ഗ്ലാസ് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പാലോട് നന്ദിയോട് മിഥുനം വീട്ടിൽ മിഥുൻ ജെ.കുമാർ(25 ), പാലോട് തെന്നൂർ പൊട്ടൻചിറ ശങ്കര ഭവനിൽ വിഷ്ണു(23)എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് സംഭവം . ജീപ്പുമായി എത്തിയ രണ്ട് പേർ ചുള്ളിമാനൂർ ജംഗ്ഷനിൽ ബഹളമുണ്ടാക്കി. മദ്യലഹരിയിൽ ബഹളം വച്ചതിനെ തുടർന്ന് നെടുമങ്ങാട് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
എന്നാൽ സ്റ്റേഷനിൽ കൊണ്ടുവന്ന ശേഷവും ബഹളമുണ്ടാക്കിയ ഇവരെ മെഡിക്കൽ പരിശോധനയ്ക്കായി ജില്ല ആശുപത്രിയിൽ എത്തിക്കാനായി പോലീസ് വാഹനത്തിൽ കയറ്റാൻ സമയം ഇരുവരും ചേർന്ന് ജീപ്പിന്റെ പുറകിലെ ഗ്ലാസ് ചവിട്ടി ഇളക്കുകയായിരുന്നു.
മദ്യപിച്ചു ബഹളമുണ്ടാക്കിയതിനും പോലീസ് ജീപ്പിന്റെ ഗ്ലാസ് തകർത്തതിനും ഇവർക്കെതിരെ കേസെടുത്തു. പ്രതികൾ പാലോട് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.