വെഞ്ഞാറമൂട്: കാൽനടയാത്രക്കാരന് അജ്ഞാത വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഏഴിന് കോലിയക്കോട് ജംഗ്ഷന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ കോലിയക്കോട് ഇടയ്കോടത്ത് വീട്ടീൽ, മാധവൻപിള്ളയ്ക്കാണ് (67) പരിക്കുപറ്റിയത്.
റോഡരികിൽ നിൽക്കുകയായിരുന്ന ഇയാളെ അമിത വേഗതയിൽ വന്ന വാഹനം ഇടിച്ചു തെറുപ്പിച്ച് നിർത്താതെ പോയി. പരിക്കേറ്റ മാധവൻപിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവശിപ്പിച്ചു. വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.
കാൽനട യാത്രക്കാരന് അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റു
12:35 AM Nov 17, 2018 | Deepika.com