ലൂർദ് ഫൊറോന പള്ളിയിൽ ഇടവകദിനം
12:33 AM Nov 17, 2018 | Deepika.com
തിരുവനന്തപുരം: പിഎംജി ലൂർദ് ഫൊറോന പള്ളിയിലെ ഇടവകദിനം നാളെ ലൂർദ് അങ്കണത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് 4.30 ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയോടെയാണ് ഇടവക ദിനത്തിനു തുടക്കമാകുക. തുടർന്ന് ആരംഭിക്കുന്ന ഇടവകദിന സമ്മേളനത്തിന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷനായിരിക്കും. മാർത്തോമ സുറിയാനി സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപൻ റവ.ഡോ.ജോസഫ് മാർ ബർണാബാസ്, ജില്ലാ ജഡ്ജി സിജിമോൾ കുരുവിള എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഈ വർഷം വിവിധ മേഖലകളിൽ അംഗീകാരം നേടിയ ഇടവകാംഗങ്ങളെയും വിവാഹ ജൂബിലി ആഘോഷിക്കുന്നവരെയും സമ്മേളനത്തിൽ ആദരിക്കും. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.