സ്നേഹവീടിന്റെ പത്താം വാർഷികാഘോഷം
12:33 AM Nov 17, 2018 | Deepika.com
തിരുവനന്തപുരം: നാലാഞ്ചിറയിൽ പ്രവർത്തിക്കുന്ന ആർച്ച് ബിഷപ് മാർ ഗ്രിഗോറിയോസ് സ്നേഹവീടിന്റെ പത്താം വാർഷികാഘോഷം ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് സ്നേഹവീട്ടിൽ നടക്കും. ചടങ്ങിൽ പതിനാറാമത് ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് പുരസ്കാരം മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുൻ ചീഫ് സെക്രട്ടറി ഡോ.കെ.എം.ഏബ്രഹാമിനു സമ്മാനിക്കും. മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മുൻ ഇന്ത്യൻ അംബാസഡർ ഡോ.ടി.പി. ശ്രീനിവാസൻ, ബിജു പ്രഭാകർ തുടങ്ങിയവർ പങ്കെടുക്കും.