കഞ്ചാവ് വില്പന: പ്രതികൾക്ക് ഏഴുവർഷം കഠിന തടവും പിഴയും
12:33 AM Nov 17, 2018 | Deepika.com
തിരുവനന്തപുരം: കഞ്ചാവ് വില്പന നടത്തിയ തമിഴ്നാട് സ്വദേശികൾക്ക് ഏഴു വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. തമിഴ്നാട് തേനി സ്വദേശി പോൾ രാജ്, പ്രഭു എന്നിവരെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം അഞ്ചാം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2016 മേയ് 28 ന് ഹൗസിംഗ് ബോർഡ് രാജാജി നഗറിൽ വച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. ഒന്നാം പ്രതി പോൾ രാജിന്റെ കൈവശം നാലു കിലോ, പ്രഭുവിന്റെ പക്കൽ നിന്നും 4.85 കിലോ കഞ്ചാവും പിടികൂടിയിരുന്നു. കന്റോൺമെന്റ് പോലീസാണ് പ്രതിയാക്കളെ പിടിക്കൂടിയത്. ഏഴ് സാക്ഷികളും,15 തൊണ്ടിമുതലുകളും,25 രേഖകളും പ്രോസിക്യൂഷൻ വിചാരണ വേളയിൽ പരിഗണിച്ചു.