യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ

12:32 AM Nov 17, 2018 | Deepika.com
പാ​ലോ​ട് : യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. പെ​രി​ങ്ങ​മ്മ​ല പ്ലാ​മൂ​ട് സ്വ​ദേ​ശി ഷി​ജു​വി​നെ ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പെ​രി​ങ്ങ​മ്മ​ല ദൈ​വ​പ്പു​ര ദി​നേ​ശ് വി​ലാ​സ​ത്തി​ൽ ദി​നേ​ശ് (38 ) ക​രി​മ​ൻ​കോ​ട് ഊ​രാ​ളി​ക്കോ​ണം കോ​ണ​ത്തു പു​ത്ത​ൻ​വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (32 ) എ​ന്നി​വ​രെ​യാ​ണ് പാ​ലോ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ദി​നേ​ശി​ന്‍റെ പേ​രി​ൽ പാ​ലോ​ട് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

പാ​ലോ​ട് സി​ഐ കെ. ​ബി. മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ എ​സ്. അ​ഷ​റ​ഫ്, ഹു​സൈ​ൻ, എ​എ​സ്ഐ ഇ​ർ​ഷാ​ദ് , സി​പി​ഒ​മാ​രാ​യ പ്ര​ദീ​പ്, രാ​ജേ​ഷ്, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു