പ​റ​മ്പ​യം ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ ന​വീ​ക​ര​ണം; നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി

12:24 AM Nov 17, 2018 | Deepika.com
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2018-19 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള മൂ​ക്ക​ന്നൂ​ര്‍​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​റ​മ്പ​യം ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ ന​വീ​ക​ര​ണ പ​ദ്ധ​തി നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. പോ​ള്‍ നി​ര്‍​വ​ഹി​ച്ചു.

പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ വ​ത്സ സേ​വ്യ​ര്‍, ബി​ജു പാ​ലാ​ട്ടി,‍ ടി.​എം. വ​ര്‍​ഗീ​സ്, ബീ​ന ജോ​ണ്‍​സ​ണ്‍, ഗ്രേ​സി റാ​ഫേ​ല്‍, കെ.​പി. അ​യ്യ​പ്പ​ന്‍, കെ.​വി. ബി​ബീ​ഷ്, ലീ​ലാ​മ്മ പോ​ള്‍, എ​ല്‍​സി വ​ര്‍​ഗീ​സ്, വി.​സി. കു​മാ​ര​ന്‍, എ.​സി. പൗ​ലോ​സ്, എം.​പി. ഔ​സേ​പ്പ്, സ്വ​പ്ന ജോ​യി, ഡെ​യ്‌​സി ഉ​റു​മീ​സ്, പോ​ള്‍ പി. ​ജോ​സ​ഫ്, ഉ​ഷ ആ​ന്‍റ​ണി, പി.​ടി. വ​ര്‍​ഗീ​സ്, പി.​ഒ. പൗ​ലോ​സ്, പി.​വി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നി​ല​വി​ലു​ള്ള പ​റ​മ്പ​യം ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​ക്ക് 40 വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. പ​ഴ​ക്കം​മൂ​ലം കു​ള​ത്തി​ന്‍റെ കെ​ട്ടു​ക​ള്‍ ഇ​ടി​ഞ്ഞ് നി​ര​ങ്ങി​പ്പോ​യ നി​ല​യി​ലാ​ണ്. പൈ​പ്പു​ക​ള്‍​പൊ​ട്ടി വെ​ള്ളം പാ​ഴാ​യി​പ്പോ​കു​ന്നു. പ​മ്പ് സെ​റ്റ് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ലാ​താ​യി. കു​ളം​കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​നും പ​മ്പ് സെ​റ്റും പൈ​പ്പു​ക​ളും മാ​റ്റി​സ്ഥാ​പി​ച്ചു നി​ല​വി​ലു​ള്ള സൗ​ക​ര്യം പൂ​ര്‍​ണ​മാ​യും ന​വീ​ക​രി​ക്കു​ന്ന​തി​നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

മൂ​ക്ക​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​ന്ന്, 14 വാ​ര്‍​ഡു​ക​ളി​ലെ ഇ​രു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് ജ​ല​സേ​ച​ന​ത്തി​നും കു​ടി​വെ​ള്ള​ത്തി​നും പ​ദ്ധ​തി ഉ​പ​ക​രി​ക്കു​മെ​ന്ന് ബ്ലോ​ക്ക് ഡി​വി​ഷ​ന്‍ അം​ഗം ടി.​എം. വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.