നെടുന്പാശേരി: നെടുന്പാശേരി മാർ അത്തനേഷ്യസ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പുതുതായി അനുവദിച്ച സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് സ്കൂൾ മാനേജർ യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക രുബി പി. വർഗീസ് അധ്യക്ഷത വഹിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ സെക്രട്ടറി പി.എ. ജോസഫ് പുതുശേരി വിഷയാവതരണം നടത്തി. ജില്ലാ ട്രെയ്നിംഗ് കമ്മീഷണർ റോസക്കുട്ടി, വി. ദിവ്യ, കെ.എ. അനുമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ഉദ്ഘാടനം
12:21 AM Nov 17, 2018 | Deepika.com