ചലഞ്ചർ ട്രോഫി: ഐ.​വി. ദൃ​ശ്യ ടീ​മി​ൽ

12:18 AM Nov 17, 2018 | Deepika.com
ക​ൽ​പ്പ​റ്റ: ച​ല​ഞ്ച​ർ ട്രോ​ഫി(​അ​ണ്ട​ർ-19) ദേ​ശീ​യ വ​നി​താ ക്രി​ക്ക​റ്റിനുള്ള ഗ്രീ​ൻ ടീ​മി​ൽ ഇ​ടം നേ​ടി​യ ഐ.​വി. ദൃ​ശ്യ​ക്കു കൊ​ള​വ​യ​ലി​ൽ കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ കെ​പി​സി​സി അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി. മി​ൽ​മ ചെ​യ​ർ​മാ​ൻ പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, കോ​ണ്‍​ഗ്ര​സ് മു​ട്ടി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി തൊ​ട്ടി​ത്ത​റ, മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തം​ഗം ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, കെ. ​പ​ദ്മ​നാ​ഭ​ൻ, ഉ​മ്മ​ർ പൂ​പ്പ​റ്റ, ഇ. ​പു​ഷ്പ​ദ​ന്ത​കു​മാ​ർ, ച​ന്ദ്ര​ൻ ജ​യ​മ​ന്ദി​രം, കെ. ​അ​ച്യു​ത​ൻ, ജ​യ​രാ​ജ് എന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ള​വ​യ​ൽ ഇ​രൂ​ർ​മ​ൽ വാ​സു​ദേ​വ​ൻ-​ഷീ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ദൃശ്യ കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ക്രി​സ്ത്യൻ കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ ബി​എ വി​ദ്യാ​ർ​ഥി​നി​യാ​ണ്.