+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കെ​എ​സ്ഇ​ബി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ തീരു​മാ​നം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം'

മാ​ന​ന്ത​വാ​ടി: കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) 10ന് ​തി​രു​വ​ന​ന്ത​പു​രം വൈ​ദ്യു​തി ഭ​വ​നി​ലേ​ക്ക് ന​ട​ത്തു​ന്ന മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ​ക​
മാ​ന​ന്ത​വാ​ടി: കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) 10ന് ​തി​രു​വ​ന​ന്ത​പു​രം വൈ​ദ്യു​തി ഭ​വ​നി​ലേ​ക്ക് ന​ട​ത്തു​ന്ന മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ​ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.

വി​ല കു​റ​ഞ്ഞ വൈ​ദ്യു​തി വേ​ണ്ടെ​ന്ന് വ​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​മി​ത ഭാ​രം ഏ​ൽ​പ്പി​ക്കാ​നു​ള്ള റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ തി​രു​മാ​നം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തി​രു​വ​ന​ന്ത​പു​രം വൈ​ദ്യു​തി ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്.

മാ​ന​ന്ത​വാ​ടി ഡി​വി​ഷ​ൻ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​ഇ​ഇ​ഇ​സി ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഒ.​വി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. ബോ​ബി​ൻ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​എം. നി​ഷാ​ന്ത്, ടി.​എ. ഷെ​മീ​ർ, എ.​കെ. സ​തീ​ഷ്, അ​ബ്ദു​ൾ ആ​സി​ഫ്, ഷി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.