നേത്രരോഗ നിർണയ ക്യാന്പ് നടത്തി
12:18 AM Nov 17, 2018 | Deepika.com
കൽപ്പറ്റ: ലയണ്‍സ് ക്ലബ്, ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് ചാപ്റ്റർ, കാര്യന്പാടി കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മടക്കിമല ഗവ.എൽപി സ്കൂളിൽ നേത്രരോഗ നിർണയ ക്യാന്പ് നടത്തി. സിസ്റ്റർ ഡോ. ബെറ്റി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രതിനിധി ടി.വി. അശോക്, എം.എ.കെ. മനോഹർ, ഡോ.കെ.പി. വിനോദ്ബാബു, പി.ജെ. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. ക്യാന്പിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നൽകി.