പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തി

12:18 AM Nov 17, 2018 | Deepika.com
കേ​ണി​ച്ചി​റ: വാ​കേ​രി ഗാ​ന്ധി​ന​ഗ​ർ മാ​ര​മ​ല കോ​ള​നി​യി​ൽ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തും വാ​കേ​രി ഗ​വ.​ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു. 150 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രു​ക്മി​ണി സു​ബ്ര​ഹ്മ​ണ്യൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രു​ളം വി​ല്ലേ​ജ് ഓ​ഫീ​സ​ർ പാ​ർ​വ​തി, ടി​ഇ​ഒ ഷൈ​നി, ഡോ.​നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ണി​ച്ചി​റ എ​സ്ഐ​മാ​രാ​യ സി. ​ഷൈ​ജു, കു​ഞ്ഞ​ന​ന്ത​ൻ, ഉൗ​രു​മൂ​പ്പ​ൻ മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.