ഓ​ണ്‍​ലൈ​ൻ ബോ​ധ​വ​ത്​ക​ര​ണ സെ​മി​നാ​ർ ഇ​ന്ന്

12:17 AM Nov 17, 2018 | Deepika.com
ക​ൽ​പ്പ​റ്റ: നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് (നി​ഷ്) സാ​മൂ​ഹ്യ​നീ​തി ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ട്ടി​ക​ളി​ലെ വൈ​കി​യു​ള്ള ബൗ​ദ്ധി​ക ശാ​രീ​രി​ക വ​ള​ർ​ച്ച, എ​ന്ത് ചെ​യ്യ​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ബോ​ധ​വ​ത്്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. ഇ​ന്ന് രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ത​ത്സ​മ​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ഓ​ഫീ​സു​ക​ളി​ലും സെ​മി​നാ​ർ പ്ര​ദ​ർ​ശി​പ്പി​ക്കും. ഫോ​ണ്‍: 04936-246098.