ക​ലാ​കു​ടും​ബ​ത്തി​ൽ നി​ന്നും മി​ക​വു തെ​ളി​യി​ച്ച് ഒ​രം​ഗം കൂ​ടി

12:15 AM Nov 17, 2018 | Deepika.com
വ​ടു​വ​ൻ​ചാ​ൽ: അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും സ​ഹോ​ദ​ര​ന്‍റെ​യും പേ​രി​നൊ​പ്പം ക​ലാ​കു​ടും​ബ​ത്തി​ൽ​നി​ന്നും ഇ​നി അ​ന​ഘ​യു​ടെ പേ​രും ലോ​കം കേ​ൾ​ക്കും. സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യി​ൽ ഇ​ന്ന​ലെ തി​ള​ങ്ങി നി​ന്ന​ത് ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി അ​ന​ഘ സെ​ബാ​സ്റ്റ്യ​ന്‍റെ പേ​രാ​ണ്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ത​ബ​ല​യി​ലാ​ണ് അ​ന​ഘ സെ​ബാ​സ്റ്റ്യ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

നാ​ലു വ​ർ​ഷ​മാ​യി തു​ട​രു​ന്ന വി​ജ​യ​യാ​ത്ര വ​ടു​വ​ൻ​ചാ​ൽ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും തു​ട​ർ​ന്നു. സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ലും അ​ന​ഘ എ ​ഗ്രേ​ഡ് നേ​ടി​യി​ട്ടു​ണ്ട്. അ​ച്ഛ​ൻ സെ​ബാ​സ്റ്റ്യ​നി​ൽ​നി​ന്നാ​ണ് അ​ന​ഘ ത​ബ​ല അ​ഭ്യ​സി​ക്കു​ന്ന​ത്. ജ്യേ​ഷ്ഠൻ അ​ക്ഷ​യ് മു​ന്പ് സ്കൂ​ൾ ത​ല​ങ്ങ​ളി​ൽ ത​ബ​ല, ഡ്രം​സ് എ​ന്നി​വ​യി​ൽ ജേ​താ​വാ​യി​ട്ടു​ണ്ട്. സം​ഗീ​ത സം​വി​ധാ​യ​ക​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി​ക്കൊ​പ്പം അ​ക്ഷ​യ് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. അ​മ്മ ഷീ​ജ നൃ​ത്ത അ​ധ്യാ​പി​ക​യാ​ണ്.