തകർന്നു വീ​ഴാ​റാ​യ വീ​ട്ടി​ൽ തു​ണ​യി​ല്ലാ​തെ ബി​യ്യാ​ത്തു

12:15 AM Nov 17, 2018 | Deepika.com
വെ​ള്ള​മു​ണ്ട: കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ ദ്ര​വി​ച്ചു​വീ​ഴാ​റാ​യ വീ​ട്ടി​ൽ വൃ​ദ്ധ​യു​ടെ ഏ​കാ​ന്ത ജീ​വി​തം. പു​ളി​ഞ്ഞാ​ൽ ക​ണ്ണി​വ​യ​ൽ കൊ​ള​ങ്ങ​ര ബി​യ്യാ​ത്തു​വാ​ണ്(70)​ദ്ര​വി​ച്ച വീ​ട്ടി​ൽ ജീ​വ​ൻ പ​ണ​യം​വ​ച്ച് ഒ​റ്റ​യ്ക്കു ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം കൂ​ട്ട​മാ​യെ​ത്തി​യ കു​ര​ങ്ങു​ക​ൾ ബി​യ്യാ​ത്തു​വി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗ​ത്തു മേ​ൽ​ക്കൂ​ര ത​ക​ർ​ത്തു.

22 വ​ർ​ഷം മു​ന്പ് സ​ർ​ക്കാ​ർ ന​ൽ​കി​യ 60,000 രൂ​പ സ​ഹാ​യ​ത്തി​ൽ നി​ർ​മി​ച്ച ഓ​ടി​ട്ട വീ​ട്ടി​ലാ​ണ് ബി​യ്യാ​ത്തു​വി​ന്‍റെ താ​മ​സം. മ​ക്ക​ളി​ല്ലാ​ത്ത ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഇ​ബ്രാ​ഹിം വ​ർ​ഷ​ങ്ങ​ൾ​മു​ന്പ് മ​രി​ച്ചു. അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ല്ല. വ​ഴി​സൗ​ക​ര്യ​മി​ല്ലാ​ത്ത 45 സെ​ന്‍റ് ഭൂ​മി ഇ​വ​രു​ടെ പേ​രി​ലു​ണ്ട്.​വീ​ടി​ന്‍റെ ചു​മ​രു​ൾ​പ്പെ​ടെ വി​ണ്ടു​കീ​റി​യ അ​വ​സ്ഥ​യി​ലാ​ണ്.​

പ​ട്ടി​ക ദ്ര​വി​ച്ച​തി​നാ​ൽ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഓ​ടി​ള​കി മേ​ൽ​ക്കൂ​ര​യു​ടെ ഒ​രു​ഭാ​ഗം തൂ​ങ്ങി​നി​ൽ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​ച്ച പ്ലാ​സ്റ്റിക് ​ഷീ​റ്റ് മേ​ൽ​ക്കൂ​ര​യ്ക്കു​മു​ക​ളി​ൽ വി​രി​ച്ച​തി​നാ​ലാ​ണ് വീ​ട് വീ​ഴാ​തി​രു​ന്ന​ത്.