സേവ് പ്ലാനറ്റ് സ​ന്ദേ​ശ​വു​മാ​യി സൈ​ക്കി​ൾ യാ​ത്ര

12:06 AM Nov 17, 2018 | Deepika.com
കൊ​ച്ചി: സൈ​ക്കി​ൾ യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ പെ​ഡ​ൽ ഫോ​ഴ്സ് ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ഡി​സം​ബ​ർ ഒ​ൻ​പ​തി​നു തൃ​പ്പൂ​ണി​ത്തു​റ​യി​ൽ സേ​വ് പ്ലാ​ന​റ്റ് സൈ​ക്കി​ൾ യാ​ത്ര 2018 സം​ഘ​ടി​പ്പി​ക്കു​ന്നു. പെ​ട്രോ​ളി​യം ക​ണ്‍​സ​ർ​വേ​ഷ​ൻ ആ​ൻ​ഡ് റി​സേ​ർ​ച്ച് അ​സോ​സി​യേ​ഷ​നു​മാ​യി (പി​സി​ആ​ർ​എ) ചേ​ർ​ന്നാ​ണു യാ​ത്ര.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​ണു മു​ൻ​ഗ​ണ​ന. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു സൗ​ജ​ന്യ ടീ​ഷ​ർ​ട്ട്, സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യ്ക്കു പു​റ​മേ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സൈ​ക്കി​ളും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ആ​ദ്യം പേ​ര് ന​ൽ​കു​ന്ന 50 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ഫോൺ: 9388481028, 9567414547.