കൊച്ചി: നഗരത്തിനു നടുവിലെ വിശ്രമകേന്ദമായ ഗോശ്രീ ചാത്യാത്ത് റോഡിലെ ക്യൂൻസ് വാക്ക് വേ പൊതുജന സൗഹാർദപരമാക്കുന്നു. ഞായറാഴ്ചകളിൽ ക്യൂൻസ് വാക്ക് വേയോട് ചേർന്നു പ്രസ്റ്റീജ് ഫ്ളാറ്റ് മുതൽ ചാത്യാത്ത് പള്ളി വരെയുള്ള റോഡിന്റെ ഒരുവശം പൊതുജനങ്ങൾക്കു വിശ്രമത്തിനും വിനോദത്തിനുമായി കൈമാറുമെന്നു ഹൈബി ഈഡൻ എംഎൽഎ പറഞ്ഞു.
മുതിർന്നവർക്കും കുട്ടികൾക്കും വിനോദം നൽകുന്ന സ്ട്രീറ്റ് മാജിക്, സംഗീത പരിപാടികൾ തുടങ്ങിയവ ഞായറാഴ്ചകളിൽ ആരംഭിക്കും. ക്യൂൻസ് വേയിലെ ഹാലജൻ ലൈറ്റുകൾ മാറ്റി എൽഇഡി ലൈറ്റുകൾ സ്ഥാപിക്കും. പെയിന്റിംഗും അറ്റകുറ്റപ്പണികളും പൂർത്തീകരിക്കും. ജില്ല കളക്ടർ മുഹമ്മദ് സഫീറുള്ളയുടെ നേതൃത്വത്തിൽ ക്യൂൻസ് വാക്ക് വേയുടെ മേൽനോട്ടം വഹിക്കുന്ന ജിഡയുടെ യോഗത്തിലാണു തീരുമാനം.
1.8 കിലോമീറ്റർ ദൈർഘ്യത്തിൽ 2015 ലാണു മ്യൂസിക്കൽ വാക്ക് വേ നിർമിച്ചത്. ഇന്ത്യയിലെതന്നെ ആദ്യത്തെ ഓട്ടോമാറ്റിക് വാക്ക് വേയാണിത്. ഒരു മീറ്ററോളം കായലിലേക്ക് തള്ളി ക്യാൻഡിലിവർ സ്ലാബ് നിർമിച്ച് വീതി കൂട്ടിയ നടപ്പാത, ട്രീ ഹൈലറ്ററുകൾ, ആംഫി തിയറ്റർ എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതകളാണ്.
ക്യൂൻസ് വാക്ക് വേയിൽ ഇനി സംഗീതം പൊഴിയും
12:06 AM Nov 17, 2018 | Deepika.com