കൊച്ചി: കൊച്ചി നഗരത്തിൽ ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) എത്രത്തോളം ലഭ്യമാണെന്ന് കേന്ദ്രസർക്കാർ മൂന്നാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. നഗരത്തിലെ ഡീസൽ ഓട്ടോകൾ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നെന്ന് ആരോപിച്ച് കൊച്ചി സ്വദേശി ചെഷയർ ടാർസണ്‍ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
വാഹനങ്ങളുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം തടയാൻ നടപടി തേടി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും മലിനീകരണ നിയന്ത്രണ ബോർഡിനും നിവേദനം നൽകിയിട്ടും ഫലമില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു. നിവേദനത്തിലെ തുടർ നടപടികളും സർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
കൊച്ചി നഗരത്തിൽ എൽഎൻജി എത്രത്തോളം ലഭ്യമാണെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കണം: ഹൈക്കോടതി
12:06 AM Nov 17, 2018 | Deepika.com