കോട്ടയം: എൽപി, യുപി അധ്യാപകരുടെ ഇന്റർവ്യൂ പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് വൈകുന്നതിൽ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കോട്ടയം ജില്ലാ കമ്മറ്റി ആശങ്ക രേഖപ്പെടുത്തി. എത്രയും വേഗം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അധ്യാപക നിയമനം ആരംഭിക്കണമെന്നു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവർത്തനങ്ങൾ സമൂഹത്തിൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്ഥിരം അധ്യാപകരെ നിയമിക്കാത്തതു വലിയ തിരിച്ചടിയാകും. ഇക്കാര്യത്തിൽ കാണിക്കുന്ന ഉദാസീനത ഉദ്യോഗാർഥികളോടു മാത്രമല്ല, കുരുന്നുകളോടും ചെയ്യുന്ന അനീതിയാണ്.
ഉടൻ നടപടിയുണ്ടാകാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്കു നീങ്ങാൻ നിർബന്ധിതരാവുമെന്നു എകെഎസ്ടിയു ജില്ലാ കമ്മറ്റി അറിയിച്ചു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണം: എകെഎസ്ടിയു
12:01 AM Nov 17, 2018 | Deepika.com