+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​നാ​ഘോ​ഷം

ക​ടു​ത്തു​രു​ത്തി: കീ​ഴൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് കോ​ള​ജി​ല്‍ ടൂ​റി​സം ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ് ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​നാ​ഘോ​ഷം ന​ട​ത്തി. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡെ​ലീ​ഷ്യ​സ് ഫു​ഡ് ഫെ​സ്റ്റും ഹാ
ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​നാ​ഘോ​ഷം
ക​ടു​ത്തു​രു​ത്തി: കീ​ഴൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് കോ​ള​ജി​ല്‍ ടൂ​റി​സം ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ് ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​നാ​ഘോ​ഷം ന​ട​ത്തി. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡെ​ലീ​ഷ്യ​സ് ഫു​ഡ് ഫെ​സ്റ്റും ഹാം ​റേ​ഡി​യോ ഡെ​മോ​ണ്‍സ്‌​ട്രേ​ഷ​നും പ്ര​ദ​ര്‍ശ​ന​ങ്ങ​ളും ന​ട​ത്തി. ദേ​വ​സ്വം കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ.​സി.​എം. കു​സു​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ബി. സ്മി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ മു​ഹ​മ്മ​ദ് ഷാ​ഫി, ക്വി​സ് മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ ആ​ദ​ര്‍ശ്, ശ്രീ​ഹ​രി, ആ​ര്‍ദ്ര എ​ന്നി​വ​രെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ആ​ര്‍. ഷീ​ജ, ടൂ​റി​സം വി​ഭാ​ഗം മേ​ധാ​വി സി​ത്താ​ര​മോ​ള്‍, ഡോ. ​ബി​ന്ദു നാ​യ​ര്‍, കോ​ള​ജ് കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ഡി. ​ഡി​ബി​ന്‍, ഗോ​പി​ക ഗോ​പി​നാ​ഥ്, മീ​രാ പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കെ.​കെ. ബാ​ബു, പി.​കെ. ര​വി എ​ന്നി​വ​ര്‍ പ്ര​ദ​ര്‍ശ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി. വി​വി​ധ​യി​നം ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും, നാ​ണ​യ​ങ്ങ​ളും, ഗ്രാ​മ​ഫോ​ണു​ക​ളും, വി​വി​ധ​യി​നം ജ്യൂ​സു​ക​ളും ഭ​ക്ഷ​ണ​ങ്ങ​ളും പ​ല ത​ര​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളും പ്ര​ദ​ര്‍ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.