+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ബ​ഹു​നി​ല മ​ന്ദി​രം നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ മ​ന്ത്രി വീ​ണ

വൈ​ക്കം: നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജെ​ത്തി. ഇ​ന്ന​ലെ ഉ​ച
വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ബ​ഹു​നി​ല മ​ന്ദി​രം  നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ മ​ന്ത്രി വീ​ണ
വൈ​ക്കം: നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് സി.​കെ. ആ​ശ എം​എ​ല്‍എ​യോ​ടൊ​പ്പ​മെ​ത്തി​യാ​ണ് മ​ന്ത്രി ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്.

സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ 56 കോ​ടി രൂ​പ ചെ​ല​വി​ല്‍ കി​ഫ്ബി പ​ദ്ധ​തി​യി​ലു​ള്‍പ്പെ​ടു​ത്തി നി​ര്‍മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ 40 ശ​ത​മാ​നം നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി. സം​സ്ഥാ​ന ഹൗ​സിം​ഗ് ബോ​ര്‍ഡ് നി​ര്‍മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗം, ജ​ന​റ​ല്‍ ഒ​പി, സ്‌​പെ​ഷ​ലി​സ്റ്റ് ഒ​പി, മോ​ഡു​ലാ​ര്‍ ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍, മൈ​ന​ര്‍ ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍, മെ​ഡി​ക്ക​ല്‍ ലൈ​ബ്ര​റി, സി​ടി സ്‌​കാ​ന്‍, എ​ക്‌​സ് റേ, ​ഇ​ന്‍ഷു​റ​ന്‍സ് കൗ​ണ്ട​റു​ക​ള്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കും.

ഹൗ​സിം​ഗ് ബോ​ര്‍ഡ് ചീ​ഫ് എ​ന്‍ജി​നി​യ​ര്‍ ബി. ​ഹ​രി​ശ​ങ്ക​ര്‍ നി​ര്‍മാ​ണ പു​രോ​ഗ​തി വി​ശ​ദീ​ക​രി​ച്ചു. വൈ​ക്കം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ രാ​ധി​കാ ശ്യാം, ​വൈ​സ് ചെ​യ​ര്‍മാ​ന്‍ പി.​ടി. സു​ഭാ​ഷ്, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബി​ന്ദു ഷാ​ജി, ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​ജെ. റീ​ന, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​വീ​ണാ സ​രോ​ജി, ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​പി.​എ​ന്‍. വി​ദ്യാ​ധ​ര​ന്‍, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​അ​ജ​യ്മോ​ഹ​ന്‍ തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു.