+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യോ​ധി​ക മാ​താ​പി​താ​ക്ക​ളെ ആ​ദ​രി​ച്ചു ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മൈ​ക്കി​ള്‍സ് സ്‌​കൂ​ള്‍

ക​ടു​ത്തു​രു​ത്തി: സെ​ന്‍റ് മൈ​ക്കി​ള്‍സ് സ്‌​കൂ​ളി​ല്‍ വ​യോ​ജ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 100 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മാ​യ ഗ്രേ​റ്റ് ഗ്രാ​ന്‍ഡ് പേ​ര​ന്‍റ്സി​നെ ആ​ദ​രി​ക്കു​ന്ന​തി​ന് തു​ട
വ​യോ​ധി​ക മാ​താ​പി​താ​ക്ക​ളെ ആ​ദ​രി​ച്ചു   ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മൈ​ക്കി​ള്‍സ് സ്‌​കൂ​ള്‍
ക​ടു​ത്തു​രു​ത്തി: സെ​ന്‍റ് മൈ​ക്കി​ള്‍സ് സ്‌​കൂ​ളി​ല്‍ വ​യോ​ജ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 100 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മാ​യ ഗ്രേ​റ്റ് ഗ്രാ​ന്‍ഡ് പേ​ര​ന്‍റ്സി​നെ ആ​ദ​രി​ക്കു​ന്ന​തി​ന് തു​ട​ക്കം​കു​റി​ച്ചു.

ക​ടു​ത്തു​രു​ത്തി ചീ​ര​ക്കു​ഴി മ്യാ​ലി​ല്‍പു​ത്ത​ന്‍പു​ര​യി​ല്‍ 103 വ​യ​സു​ള്ള ഔ​സേ​പ്പ് തോ​മ​സി​നെ​യാ​ണ് ആ​ദ​രി​ച്ച​ത്. സ്‌​കൂ​ള്‍ പ്ര​ധാ​ന​ധ്യാ​പി​ക സു​ജ മേ​രി തോ​മ​സ് മു​തി​ര്‍ന്ന മാ​താ​പി​താ​ക്ക​ൾ​ക്ക് പൂ​ച്ചെ​ണ്ട് ന​ല്‍കി​യ​പ്പോ​ൾ മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തി​നി​ധി​യാ​യി പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​യോ കു​ന്ന​ശേ​രി​ല്‍ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

അ​ധ്യാ​പ​ക​ര്‍ ന​ട​ത്തി​വ​രു​ന്ന ഭ​വ​ന സ​ന്ദ​ര്‍ശ​ന​ങ്ങ​ളി​ല്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ നൂ​റി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള മു​തി​ര്‍ന്ന മാ​താ​പി​താ​ക്ക​ന്മാ​രാ​യ നാ​ലു​പേ​രെ ആ​ദ​രി​ക്കും. ര​ണ്ടു​മാ​സ​മാ​യി അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ളു​ടെ ഭ​വ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കു​ക​യും അ​വ​രു​ടെ സാ​മൂ​ഹി​കസാ​മ്പ​ത്തി​ക നി​ല​വാ​രം മ​ന​സി​ലാ​ക്കി കു​ട്ടി​ക​ള്‍ക്കു​ള്ള വ്യ​ക്തി​ഗ​ത ശ്ര​ദ്ധാ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​വ​രി​ക​യാ​ണ്.

സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​യ ആ​ല്‍ബി ബി​ബി​ന്‍റെ വ​ലി​യ മു​ത്ത​ശ​നാ​ണ് ഔ​സേ​പ്പ് തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ മാ​ത്യു ഫി​ലി​പ്പ്, ജി​നോ തോ​മ​സ്, സി​സ്റ്റ​ര്‍ ലൂ​സി, സി​സ്റ്റ​ര്‍ നീ​ന, ടോം ​പി. ജോ​ണ്‍, ഷെ​ബി​ന്‍ കു​ര്യ​ന്‍, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളാ​യ ജി​ത്തു മോ​ന്‍ സൂ​ര​ജ്, എ​ബി​ന്‍ ബെ​ന്നി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.