+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിളംബരഘോഷയാത്ര നടത്തി

വെ​ച്ചൂ​ർ: വെ​ച്ചൂ​ര്‍ പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം 14 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി വി​ളം​ബ​ര​ജാ​ഥ ഇ​ന്ന​ലെ രാ​വി​ലെ ശാ​സ്ത​ക്കു​ളം
വിളംബരഘോഷയാത്ര നടത്തി
വെ​ച്ചൂ​ർ: വെ​ച്ചൂ​ര്‍ പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം 14 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി വി​ളം​ബ​ര​ജാ​ഥ ഇ​ന്ന​ലെ രാ​വി​ലെ ശാ​സ്ത​ക്കു​ളം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള അ​ച്ചി​ന​കം സ​ല്യൂ​ട്ട് ഗ്രൗ​ണ്ടി​ല്‍നി​ന്നാ​രം​ഭി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ഷൈ​ല​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത വി​ളം​ബ​ര ജാ​ഥ​യി​ൽ നി​ര​വ​ധി ക​ലാ -കാ​യി​ക താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്‍സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍മാ​രാ​യ പി.​കെ. മ​ണി​ലാ​ല്‍, സോ​ജി ജോ​ർ​ജ്, ബീ​ന ക​ള​ത്തി​ല്‍, മെം​ബ​ര്‍മാ​രാ​യ മി​നി​മോ​ള്‍, ബി​ന്ദു​രാ​ജ്, സ്വ​പ്‌​ന മ​നോ​ജ്, ക​ണ്‍വീ​ന​ര്‍മാ​രാ​യ സ​ന​ല്‍ ജോ​സ്, അ​ഭി​ലാ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

അ​ച്ചി​ന​കം സ​ല്യൂ​ട്ട് ഗ്രൗ​ണ്ട്, സെ​ന്‍റ് മൈ​ക്കി​ള്‍സ് സ്‌​കൂ​ൾ ഗ്രൗ​ണ്ട്, ക്ല​ബ് വെ​ച്ചൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. നൂ​റി​ല​ധി​കം ക​ലാ​കാ​യി​ക താ​ര​ങ്ങ​ള്‍ മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​യ്ക്കും.

14ന് ​വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ വി​ജ​യി​ക​ള്‍ക്ക് സ​ര്‍ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്യും.