പു​​ഴ​​ക​​ളും തോ​​ടു​​ക​​ളും മാ​​ലി​​ന്യ​​മു​​ക്ത​​മാ​​ക്കാ​​ൻ അ​​ർ​​ച്ച​​ന​യി​ലെ പെ​​ണ്‍കൂ​​ട്ടാ​​യ്മ

12:00 AM Nov 17, 2018 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: ക​​ല്ല​​റ, ക​​ടു​​ത്തു​​രു​​ത്തി, ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പ​​ഞ്ചാ​​യ​​ത്തു​​ക​​ളെ വേ​​ർ​​തി​​രി​​ക്കു​​ന്ന കോ​​ട്ട​​യം, വൈ​​ക്കം കെ​​വി ക​​നാ​​ൽ, ക​​രി​​യാ​​ർ, എ​​ഴു​​മാം കാ​​യ​​ൽ, ചു​​ള്ളി​​ത്തോ​​ട്, കാ​​ന്താ​​രി​​ക്ക​​ട​​വ്, ആ​​പ്പു​​ഴ​​ത്തോ​​ട്, മൂ​വാ​​റ്റു​​പു​​ഴ ആ​​റി​​ന്‍റെ കൈ​​വ​​ഴി​​ക​​ളാ​​യ പു​​ഴ​​ക​​ളും തോ​​ടു​​ക​​ളു​​ം മാ​​ലി​​ന്യ​​മു​​ക്ത​​മാ​​ക്കാ​​ൻ ഏ​​റ്റു​​മാ​​നൂ​​ർ കേ​​ന്ദ്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​ർ​​ച്ച​​ന വി​​മ​​ൻ​​സ് സെ​​ന്‍റ​​ർ പെ​​ണ്‍കൂ​​ട്ടാ​​യ്മ.

പ്ര​​ള​​യാ​​ന്ത​​രം കി​​ഴ​​ക്ക​​ൻ​പ്ര​​ദേ​​ശ​​ത്തു​​നി​​ന്ന് ഒ​​ഴു​​കി​​യെ​​ത്തി​​യ പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യം കാ​​യ​​ലി​​ലും പു​​ഴ​​ക​​ളി​​ലും നി​​റ​​ഞ്ഞു കി​​ട​​ക്കു​​ന്നു. നൂ​​റോ​​ളം ചെ​​റു​​വ​​ള്ള​​ത്തി​​ലാ​​യി 200ൽ ​​ഏ​​റെ പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യം ശേ​​ഖ​​രി​​ക്കും. 18-നു ​​രാ​​വി​​ലെ ഒ​​ന്പ​​തി​​നു ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം മോ​​ൻ​​സ് ജോ​​സ​​ഫ് മാ​​ലി​​ന്യ വി​​മു​​ക്ത ക്യാ​​ന്പ​​യി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. അ​​ർ​​ച്ച​​ന വി​​മ​​ൻ​​സ് സെ​​ന്‍റ​​ർ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ത്രേ​​സ്യാ​​മ്മ മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ലം സി.​​കെ. ആ​​ശാ മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ൽ​​കും. രാഷ്‌ട്രീയ, സാ​​മൂ​​ഹി​​ക, സാ​​മൂ​​ദാ​​യി​​ക നേ​​താ​​ക്ക​​ൾ പ​​ങ്കെ​​ടു​​ക്കും. ശേ​​ഖ​​രി​​ക്കു​​ന്ന പ്ലാ​​സ്റ്റി​​കു മാ​​ലി​​ന്യം ത​​രം​​തി​​രി​​ച്ചു വി​​വി​​ധ ക​​ന്പ​​നി​​ക​​ൾ​​ക്ക് കൊ​​ടു​​ക്കും.