ഏ​​റ്റു​​മാ​​നൂ​​ർ പ​​ള്ളി​​യി​​ൽ രാ​​ജ​​ത്വ തി​​രു​​നാ​​ളി​നു കൊ​​ടി​​യേ​​റി

11:33 PM Nov 16, 2018 | Deepika.com
ഏ​​റ്റു​​മാ​​നൂ​​ർ: ക്രി​​സ്തു​​രാ​​ജ പ​​ള്ളി​​യി​​ലെ രാ​​ജ​​ത്വ തി​​രു​​നാ​​ളി​​ന്‍റെ കൊ​​ടി​​യേ​​റി. ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​ന് വി​​കാ​​രി ഫാ. ​​ടോം കു​​ന്നും​​പു​​റം കൊ​​ടി​​യേ​​റ്റു​ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ചു. കൊ​​ടി​​യേ​​റ്റി​​നു മു​​ന്നോ​​ടി​​യാ​​യി പ്ര​​സു​​ദേ​​ന്തി വാ​​ഴ്ച​​യും,വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും പ്ര​​സു​​ദേ​​ന്തി സം​​ഗ​​മ​​വും ന​​ട​​ത്തി. 23 വ​​രെ എ​​ല്ലാ ദി​​വ​​സ​​വും രാ​​വി​​ലെ 6.15ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന വൈ​​കു​​ന്നേ​​രം 4.30ന് ​​മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന, ല​​ദീ​​ഞ്ഞ്, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം എ​​ന്നി​​വ ഉ​​ണ്ടാ​​യി​​രി​​ക്കും. 23ന് ​​രാ​​ത്രി ഏ​​ഴി​​ന് ഭ​​ക്ത സം​​ഘ​​ട​​ന​​ക​​ളു​​ടെ ക​​ലാ സ​​ന്ധ്യാ അ​​തി​​ര​​ന്പു​​ഴ ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി ഫാ.​ ​സി​​റി​​യ​​ക്ക് കോ​​ട്ട​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

24നു ​​വൈ​​കു​​ന്നേ​​രം 6.30ന് ​​ന​​ഗ​​ര​​പ്ര​​ദ​​ക്ഷി​​ണം അ​​തി​​ര​​ന്പു​​ഴ റോ​​ഡി​​ലൂ​​ടെ പു​​റ​​പ്പെ​​ടും. 25നു ​​രാ​​വി​​ലെ 9.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ.​ ​മാ​​ത്യൂ മ​​റ്റം, ഫാ.​ ​ജോ​​സ​​ഫ് പി. ​​കൊ​​ട്ടാ​​രം എ​​ന്നി​​വ​​ർ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ഫാ.​ ജോ​​സ​​ഫ് ചോ​​രേ​​ട്ടു​​ചാ​​മ​​ക്കാ​​ല​​യു​​ടെ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ റാ​​സ കു​​ർ​​ബാ​​ന ന​​ട​​ക്കും. ഫാ.​ ​വ​​ർ​​ഗീ​​സ് പ​​ന​​ച്ചി​​ക്ക​​ൽ തി​​രു​​നാ​​ൾ സ​​ന്ദേ​​ശം ന​​ൽ​​കും.​​വൈ​​കു​​ന്നേ​​രം ആ​​റി​​ന് പ്ര​​ദി​​ക്ഷി​​ണം.