സുഭാഷ് പലേക്കർ കോട്ടയത്ത്
11:33 PM Nov 16, 2018 | Deepika.com
കോട്ടയം: ചെലവില്ലാ കൃഷിയുടെ ഉപജ്ഞാതാവ് പത്മശ്രീ സുഭാഷ് പലേക്കർ 19ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചുവരെ എംജി യൂണിവേഴ്സിറ്റിയിൽ പ്രഭാഷണം നടത്തും. 20, 21 തീയതികളിൽ മാങ്ങാനം ക്രൈസ്തവാശ്രമത്തിൽ പ്രകൃതി കർഷകരുടെ കൂട്ടായ്മയിൽ പലേക്കർ ക്ലാസെടുക്കും. ഒരു നാടൻ പശുവിന്റെ ചാണകം കൊണ്ട് 30 ഏക്കർ സ്ഥലം കൃഷി ചെയ്യാമെന്നതാണ് ഇദ്ദേഹത്തിന്റെ നിരീക്ഷണം.