മരം വീണു ഗതാഗതം തടസപ്പെട്ടു
11:32 PM Nov 16, 2018 | Deepika.com
ഏറ്റുമാനൂർ: ഏറ്റുമാനൂർ -പാലാ റോഡിൽ മംഗളം കലുങ്ക് ജംഗ്ഷന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ശക്തമായ കാറ്റിൽ പ്ലാവ് മരം റോഡിലേക്കു വീണത്. മരം വീണതിനെ തുടർന്ന് ആറുമണിക്കൂറോളം ഇവിടെ ഗതാഗതം തടസപ്പെട്ടു. കോട്ടയത്തുനിന്നും ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും നാട്ടുക്കാർ ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു.