ആംബുലൻസ് അപകടത്തിൽപ്പെട്ടു
11:32 PM Nov 16, 2018 | Deepika.com
ചിങ്ങവനം: രോഗിയുമായി പോയ ആംബുലൻസ് കനത്തമഴയിൽ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഇന്നലെ വൈകുന്നേരം നാലിന് എംസി റോഡിൽ നാട്ടകം പോളിടെക്നിക്കിന് സമീപത്താണ് അപകടം നടന്നത്. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. പള്ളം ബുക്കാനാൻ ആശുപത്രിയിൽ നിന്നു ഹൃദയ സംബന്ധമായ അസുഖം ബാധിച്ച സ്ത്രീയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്പോഴാണ് അപകടം. രോഗിയെ പിന്നീട് മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. സംഭവത്തെത്തുടർന്ന് എംസി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.