പാ​​ൽ ഗു​​ണ​​നി​​യ​​ന്ത്ര​​ണ ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി

11:32 PM Nov 16, 2018 | Deepika.com
കു​​ര്യ​​നാ​​ട്: ക്ഷീ​​ര​​വി​​ക​​സ​​ന വ​​കു​​പ്പ് ജി​​ല്ലാ ക്വാ​​ളി​​റ്റി ക​​ണ്‍​ട്രോ​​ൾ വി​​ഭാ​​ഗ​​വും കു​​ര്യ​​നാ​​ട് ക്ഷീ​​രോ​​ല്പാ​​ദ​​ക സ​​ഹ​​ക​​ര​​ണ​​സം​​ഘ​​വും ചേ​​ർ​​ന്ന് 17നു ​​പാ​​ൽ ഗു​​ണ​​നി​​യ​​ന്ത്ര​​ണ ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി ന​​ട​​ത്തും. രാ​​വി​​ലെ 9.30നു ​​കു​​ര്യ​​നാ​​ട് ക്ഷീ​​ര​​സം​​ഘം ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന പ​​രി​​പാ​​ടി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം അ​​നി​​ത രാ​​ജു ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ക്ഷീ​​ര​​സം​​ഘം പ്ര​​സി​​ഡ​​ന്‍റ് ബി​​ജി ഈ​​റ്റാ​​നി​​യേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി സ​​ഹ​​ക​​ര​​ണ സം​​ഘം പ്ര​​സി​​ഡ​​ന്‍റ് എം.​​എം. തോ​​മ​​സ്, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ റെ​​ജി കു​​ള​​പ്പ​​ള്ളി​​യി​​ൽ, പി.​​കെ. ഹ​​രി​​ദാ​​സ്, ഓ​​മ​​ന ശി​​വ​​ശ​​ങ്ക​​ര​​ൻ, ജോ​​സ് സെ​​ബാ​​സ്റ്റ്യ​​ൻ, പ്രീ​​തി രാ​​ജേ​​ഷ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ക്വാ​​ളി​​റ്റി ക​​ണ്‍​ട്രോ​​ൾ ഓ​​ഫീ​​സ​​ർ ബി. ​​സു​​രേ​​ന്ദ്ര​​ൻ നാ​​യ​​ർ, ക്ഷീ​​ര​​വി​​ക​​സ​​ന ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ ഡോ. ​​എം.​​ജി. വി​​ജ​​യ​​കു​​മാ​​ർ, താ​​രാ ഗോ​​പാ​​ൽ എ​​ന്നി​​വ​​ർ ക്ലാ​​സു​​ക​​ൾ ന​​യി​​ക്കും. ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ് മി​​നി ജോ​​സ​​ഫ് മോ​​ഡ​​റേ​​റ്റ​​റാ​​കും.