കുമരകം: കുമരകം പഞ്ചായത്തിലെ 2019-2020 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ വള്ളാറ പള്ളി പാരിഷ്ഹാളിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാർ രാവിലെ 11ന് കെ.സുരേഷ്കുറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ജയേഷ് മോഹൻ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ബാബു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എസ്. സലിമോൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ശാന്തകുമാർ പഞ്ചായത്ത് അംഗങ്ങളായ സിന്ധു രവികുമാർ, വി.എസ്. പ്രദീപ് കുമാർ, പി.കെ. കൃഷ്ണേന്തു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രബോസ്, പഞ്ചായത്ത് സെക്രട്ടറി ടി. സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
വികസന സെമിനാർ നടത്തി
11:32 PM Nov 16, 2018 | Deepika.com