കോട്ടയം: അതിരുകൾ മനുഷ്യസൃഷ്ടിയാണെന്നും ക്രിസ്തുവിലുള്ള ദൈവീകതയ്ക്കു ജാതിയും ഭാഷയും ലിംഗവ്യത്യാസങ്ങളുമില്ലെന്നും സിഎസ്ഐ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ. സിഎസ്ഐ മധ്യകേരള മഹായിടവക 69-ാമതു കൗണ്‍സിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിഎസ്ഐ സിനഡ്, സേവാ ഡയറക്ടർ റവ.ഡോ. ആസിർ എബനേസർ വേദധ്യാനത്തിനു നേതൃത്വം നൽകി.
വിവിധ പുരസ്കാരങ്ങളും അവാർഡുകളും ലഭിച്ചവരേയും ശുശ്രൂഷകളിൽനിന്നും വിരമിച്ചവരേയും കൗണ്‍സിൽ ആദരിച്ചു. മഹായിടവക വൈദിക സെക്രട്ടറി റവ. ജോണ്‍ ഐസക്, അത്മായ സെക്രട്ടറി ഡോ. സൈമണ്‍ ജോണ്‍, ട്രഷറർ റവ. തോമസ് പായിക്കാട്, രജിസ്ട്രാർ ജേക്കബ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
സിഎസ്ഐ മധ്യകേരള മഹായിടവക കൗണ്‍സിൽ സമ്മേളനം
11:32 PM Nov 16, 2018 | Deepika.com