പാലക്കാട്: ജെസിഐ പാലക്കാട് തുടർച്ചയായ ഇരുപത്താറാം വർഷവും ശിശുദിന ചിത്രരചനാമത്സരം സംഘടിപ്പിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെയും കെബിഎസ് അക്കാദമിയുടെയും സഹകരണത്തോടെ കിൻഡർഗാർട്ടൻ, എൽപി, യുപി, എച്ച്എസ് എന്നീ നാലുവിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 720ൽപരം കുട്ടികൾ പങ്കെടുത്തു.
നാടൻപാട്ട് കലാകാരൻ ജനാർദനൻ പുതുശേരി മത്സരം ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ ദേശീയ ജൂണിയർ ജേസി വിഭാഗം കോ-ഓർഡിനേറ്റർ അബ്ദുൾ സലാം സമ്മാനദാനം നിർവഹിച്ചു. പ്രസിഡന്റ് കെ.കെ.റംഷാദ് അധ്യക്ഷത വഹിച്ചു.മുൻ ദേശീയ പ്രസിഡന്റ് സന്തോഷ് കുമാർ, വിധികർത്താവായ കെ.എ.നന്ദനൻ, മുൻ പ്രസിഡന്റ്് ഡോ.അലക്സ് കുര്യൻ എന്നിവർ പ്രസംഗിച്ചു. പ്രോജക്ട് ഡയറക്ടർ ശ്രീജിത്ത് സ്വാഗതവും സെക്രട്ടറി അൻഷാദ് നന്ദിയും പറഞ്ഞു. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള പുരസ്കാരം എലഗന്റ് പബ്ലിക് സ്കൂളിന് ലഭിച്ചു. വിവിധ വിഭാഗങ്ങളിൽ വിജയികളായവർ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ക്രമത്തിൽ).
കിൻഡർഗാർട്ടൻ എൻ.ആരുഷ് (ഐറിസ് ഫ്ലോററ്റസ്), സരസ്വതി ശർമ (ലയണ്‍സ് സ്കൂൾ), ആത്മജ് കൃഷ്ണ (ടിഇഎംഎസ്, തൃത്താല), ലോവർ പ്രൈമറി എസ്.അർച്ചന (സെന്റ് തോമസ്, ഒലവക്കോട്, വി.ആര്യ (സെന്റ് റാഫേൽസ് കത്രീഡൽ സ്കൂൾ ), നിവേദിക (കേന്ദ്രീയ വിദ്യാലയ, പാലക്കാട്). അപ്പർപ്രൈമറി എച്ച്.ധനീഷ് (എസ്എൻപിഎസ് കൊല്ലങ്കോട് ), സാബ്രിൻ സബീർ (കാണിക്കാമാത, പാലക്കാട് ), എസ്.ആബിദ് (എംടിയുപി സ്കൂൾ, വടക്കഞ്ചേരി ). ഹൈസ്കൂൾ: വി.ആദിത്യൻ (സെന്റ് റാഫേൽസ് കത്തീഡൽ സ്കൂൾ ), സി.അഭിനവ് (ജിഎച്ച്എസ്എസ് നെന്മാറ), മുഹമ്മദ് സാലിം ( പിഎംജി പാലക്കാട്).
െജസിഐ പാലക്കാട് ശിശുദിന ചിത്രരചനാമത്സരം നടത്തി
11:00 PM Nov 16, 2018 | Deepika.com