+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യകേ​ന്ദ്രം തു​ട​ങ്ങാ​ൻ അ​ഞ്ചു സെ​ന്‍റ് ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റി

ഒ​റ്റ​പ്പാ​ലം: പ​ല്ലാ​ർ​മം​ഗ​ല​ത്ത് ആ​രോ​ഗ്യ കേ​ന്ദ്രം തു​ട​ങ്ങു​ന്ന​തി​ന് യു​വാ​വ് അ​ഞ്ച് സെ​ന്‍റ് ഭൂ​മി കൈ​മാ​റി. പ​ല്ലാ​ർ​മം​ഗ​ലം സ്വ​ദേ​ശി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​രേ​ഷ് മ
ആ​രോ​ഗ്യകേ​ന്ദ്രം തു​ട​ങ്ങാ​ൻ അ​ഞ്ചു സെ​ന്‍റ്  ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റി
ഒ​റ്റ​പ്പാ​ലം: പ​ല്ലാ​ർ​മം​ഗ​ല​ത്ത് ആ​രോ​ഗ്യ കേ​ന്ദ്രം തു​ട​ങ്ങു​ന്ന​തി​ന് യു​വാ​വ് അ​ഞ്ച് സെ​ന്‍റ് ഭൂ​മി കൈ​മാ​റി.

പ​ല്ലാ​ർ​മം​ഗ​ലം സ്വ​ദേ​ശി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​രേ​ഷ് മേ​നോ​ൻ ആ​ണ് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യ്ക്ക് പ​ല്ലാ​ർ​മം​ഗ​ല​ത്ത് ആ​രോ​ഗ്യ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​ന് വേ​ണ്ടി സൗ​ജ​ന്യ​മാ​യി ഭൂ​മി ന​ല്കി​യ​ത്.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ വ​ള​രെ​യ​ധി​കം പു​റ​കി​ൽ നി​ല്ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് പ​ല്ലാ​ർ​മം​ഗ​ലം. ഇ​വി​ടെ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ കേ​ന്ദ്രം തു​ട​ങ്ങാ​ൻ ന​ഗ​ര​സ​ഭ ആ​ലോ​ചി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഭൂ​മി ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യം പ​ദ്ധ​തി​യ്ക്ക് വെ​ല്ലു​വി​ളി​യാ​യി. തു​ട​ർ​ന്നാ​ണ് സു​രേ​ഷ് മേ​നോ​ൻ സൗ​ജ​ന്യ​മാ​യി ഭൂ​മി ന​ല്കാ​ൻ സ​ന്ന​ദ്ധ​നാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്.

അ​ഞ്ച് സെ​ന്‍റ് ഭൂ​മി​യു​ടെ ആ​ധാ​രം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​രേ​ഷ് മേ​നോ​ൻ കൈ​മാ​റി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​രാ​ജേ​ഷ് ഭൂ​മി​യു​ടെ രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു.

പ​ല്ലാ​ർ​മം​ഗ​ല​ത്ത് എ​ത്ര​യും പെ​ട്ടെ​ന്ന് ആ​രോ​ഗ്യ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ന​ഗ​ര സ​ഭാ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.