മത്സ്യക്കുഞ്ഞു വിതരണം നടത്തി
11:00 PM Nov 16, 2018 | Deepika.com
വണ്ടിത്താവളം: പുഴകളിലും ജലാശയങ്ങളിലും മത്സ്യസന്പത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായി കന്പാലത്തറ ഏരിയിൽ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുവിതരണം പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മാരിമുത്തു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വി.മുരുകദാസ് അധ്യക്ഷത വഹിച്ചു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തംഗം മാധുരി പദ്മനാഭൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.സുരേഷ്, മലന്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സജി എം.രാജേഷ്, മത്സ്യ കർഷക ക്ലബ് കോ-ഓർഡിനേറ്റർ ആർ.ശശികുമാർ എന്നിവർ പ്രസംഗിച്ചു.