സാംസ്കാരികസദസ് ഉ​ദ്ഘാ​ട​നം

11:00 PM Nov 16, 2018 | Deepika.com
കൊ​ല്ല​ങ്കോ​ട്: പി.​സ്മാ​ര​ക ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​ദ​സ് കൂ​ടി​യാ​ട്ടം ക​ലാ​കാ​ര​ൻ ശി​വ​ൻ ന​ന്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്മാ​ര​കം പ്ര​സി​ഡ​ന്‍റ് കെ.​വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ ക​ളി​യ​ച്ച​ൻ പു​ര​സ്കാ​ര​ജേ​താ​വ് ഇ​യ്യ​ങ്കോ​ട് ശ്രീ​ധ​ര​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ന​ല്ലാ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, എ​ൻ.​ഭാ​സ്ക​ര​ൻ, കാ​ർ​ത്തി​കേ​യ​ൻ, കെ.​പി.​രാ​ഘ​വ​ൻ, പ്ര​ബു​ദ്ധ​ൻ, ബാ​ല​ച​ന്ദ്ര​ൻ, അ​ന്പി​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്മാ​ര​കം വാ​ദ്യ​ക​ലാ​ല​യ​ത്തി​ൽ​നി​ന്നും പ​രി​ശീ​ല​നം നേ​ടി​യ പ​തി​നൊ​ന്നു ക​ലാ​കാ​രന്മാ​രു​ടെ പാ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റ്റം അ​ര​വ​ന്നൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി.