നീന്തൽ പരിശീലനം നടത്തി
10:59 PM Nov 16, 2018 | Deepika.com
ശ്രീകൃഷ്ണപുരം: ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി കാട്ടുകുളം ഹയർ സെക്കൻഡറിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കായി താനിക്കുന്ന് ജിഎൽപി സ്കൂളിലെ നീന്തൽകുളത്തിൽ നീന്തൽ പരിശീലനം നടത്തി.പിടിഎ പ്രസിഡന്റ് അശോകൻ, സ്കൗട്ട് മാസ്റ്റർ പി.എസ്.സുധീർ, ഗൈഡ് ക്യാപ്റ്റൻ സി.എം.സരിത എന്നിവർ നേതൃത്വം നല്കി.