അലനല്ലൂർ: അലനല്ലൂർ എഎംഎൽപി സ്കൂളിൽ തുടങ്ങുന്ന പഠനവീടുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സുജിത അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.െ.സുദർശനകുമാർ പദ്ധതി വിശദീകരണം നടത്തി.
പഞ്ചായത്തംഗം റഷീദ് പരിയാരൻ, പിടിഎ വൈസ് പ്രസിഡന്റ് വി.അബ്ദുൾ അലി, ടോമി തോമസ്, സുരേഷ് കുമാർ, പി.എം.ജയപ്രകാശ്, പി.വി.നീതു എന്നിവർ പ്രസംഗിച്ചു.വൈകുന്നേരം 6.30 മുതൽ 7.30 വരെയാണ് പഠനവീട് പ്രവർത്തിക്കുക. സിനിമാക്കുന്ന്, പാക്കത്തുകുളന്പ്, കണ്ണംകുണ്ട്, പൂക്കോടൻകുളന്പ് എന്നീ സ്ഥലങ്ങളിലും ഉടനേ പഠനവീടുകൾ തുടങ്ങും.
പഠനവീടുകൾ ഉദ്ഘാടനം ചെയ്തു
10:59 PM Nov 16, 2018 | Deepika.com