ചി​ത്ര​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു

10:59 PM Nov 16, 2018 | Deepika.com
മ​ണ്ണാ​ർ​ക്കാ​ട്: അ​നു​ദി​നം അ​ന്യം​നി​ല്ക്കു​ന്ന സ​സ്യ​ജാ​ല​ങ്ങ​ളു​ടെ​യും ജ​ന്തു​ജാ​ല​ങ്ങ​ളു​ടെ​യും മാ​സ്മ​രി​ക ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു മ​ണ്ണാ​ർ​ക്കാ​ട് ജി​എം​യു​പി.​സ്കൂ​ളി​ൽ ’കാ​ട​റി​യാ​ൻ’ ചി​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ത്തി. സാ​മൂ​ഹ്യ വ​നം​വ​കു​പ്പും സ്കൂ​ൾ പ​രി​സ്ഥി​തി ക്ല​ബും സം​യു​ക്ത​മാ​യി​ട്ടാ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത്.

മൂ​ർ​ഖ​ൻ പാ​ന്പു​മു​ത​ൽ കാ​ട്ടു​പോ​ത്തു​വ​രെ വൈ​വി​ധ്യ​മാ​ർ​ന്ന ജീ​വി​വ​ർ​ഗ​ത്തി​ന്‍റെ ജൈ​വീ​ക പ്ര​ത്യേ​ക​ത​ക​ൾ കു​ട്ടി​ക​ൾ​ക്ക് തൊ​ട്ട​റി​യാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ച്ചു. എ​റ​ണാ​കു​ളം അ​സി​സ്റ്റ​ൻ​റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ബി. ​ജ​യ​ച​ന്ദ്ര​ൻ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​കെ.​വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നം​വ​കു​പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷൈ​ലേ​ക്ക് കു​മാ​ർ, വി​ജ​യ​കു​മ​ർ, അ​ധ്യാ​പ​ക​രാ​യ കൃ​ഷ്ണ​കു​മാ​ർ, മ​നോ​ജ് ച​ന്ദ്ര​ൻ, ബേ​ബി ഫ​രീ​ദ, സ​ക്കീ​ർ ഹു​സൈ​ൻ, ബ​ഷീ​ർ, രാ​ജ​ശ്രീ, സ്കൂ​ൾ ലീ​ഡ​ർ അ​സ്മി​ൻ നൈ​ല എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.